ADVERTISEMENT
HOME
DETAILS
MAL
സി.ബി.ഐ അന്വേഷണത്തിനെതിരായ ഹരജി സുപ്രിം കോടതി തള്ളി
ADVERTISEMENT
backup
December 02 2020 | 02:12 AM
ന്യൂഡല്‍ഹി: സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ ഹരജി സുപ്രിംകോടതി തള്ളി. കേസ് രേഖകള്‍ എത്രയും വേഗം പൊലിസ് സി.ബി.ഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസന്വേഷണം നേരത്തെ തന്നെ ആരംഭിച്ചതാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും കേസ് ഡയറി നല്‍കാന്‍ തയാറായില്ലെന്നും സി.ബി.ഐ സുപ്രിംകോടതിയില്‍ പറഞ്ഞു.
ഇത് അംഗീകരിച്ചാണ് കേസ് അന്വേഷണം തുടരാന്‍ സി.ബി.ഐക്ക് അനുമതി നല്‍കിയത്.
2019 ഫെബ്രുവരിയിലാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേരളാ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരേസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് നേരത്തേ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നെന്നായിരുന്നു കേരള സര്‍ക്കാര്‍ വാദം. അതുകൊണ്ടുതന്നെ രണ്ടാമത് ഒരു അന്വേഷണം കേസില്‍ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഇത് സുപ്രിംകോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• 7 minutes agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• 34 minutes agoശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
uae
• an hour agoമസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി
oman
• 2 hours agoകുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്
National
• 2 hours agoകുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി
Kerala
• 3 hours agoചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ
uae
• 3 hours ago'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു'; മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല
Kerala
• 3 hours agoകറന്റ് അഫയേഴ്സ്-09-10-2024
PSC/UPSC
• 3 hours agoഎമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി
uae
• 3 hours agoADVERTISEMENT