HOME
DETAILS

കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

  
backup
September 27, 2018 | 7:42 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa-2

 

കൊച്ചി: കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ട്രാവല്‍ മാര്‍ട്ട്(കെ.ടി.എം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിക്ക് ശേഷം കൂടുതല്‍ കരുത്തോടെ വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ സംസ്ഥാനം ഒരുങ്ങിയിരിക്കയാണ്. കേരള ടൂറിസം ആകര്‍ഷണീയമാണെന്ന് ട്രാവല്‍ മാര്‍ട്ടിലൂടെ നാം തെളിയിക്കുന്നു. 1,500 ബയര്‍മാരാണ് കേരളത്തില്‍ എത്തിയത്. ആദ്യമായാണ് ഇത്രയധികം പേര്‍ എത്തുന്നത്. കേരള ടൂറിസത്തിലുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകള്‍ക്കൊപ്പം ടൂറിസം മേഖലകളെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. ഇവിടെ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ഭാവി വികസനത്തിന് പ്രയോജനപ്പെടുത്തും.
ഉത്തരവാദിത്ത ടൂറിസം വഴി കേരള ടൂറിസത്തെ ആഗോള ടൂറിസം ഭൂപടത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഒരു പ്രദേശം മാറുമ്പോള്‍ അവിടുത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നേട്ടമുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കെ.വി തോമസ് എം.പി, എം.എല്‍.എ മാരായ ഹൈബി ഈഡന്‍ , തോമസ് ചാണ്ടി , പത്മശ്രീ എം.എ യൂസുഫലി, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയരക്ടര്‍ ബാലകിരണ്‍, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സംസാരിച്ചു. 30നാണ് കെ.ടി.എം അവസാനിക്കുന്നത്.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിമാനത്താവളം: ടെർമിനൽ-1ലേക്ക് പാലം തുറന്നു; 5,600 വാഹനങ്ങളെ ഉൾക്കൊള്ളും

uae
  •  3 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം ഇന്ന്

Kerala
  •  3 days ago
No Image

മദ്റസാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; അർഹമായ ഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

Kerala
  •  3 days ago
No Image

കള്ളക്കടത്ത് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 16 ഇന്ത്യക്കാര്‍; മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ  

International
  •  3 days ago
No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  3 days ago