നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡ് മാറ്റം; യാത്രക്കാര്‍ ദുരിതത്തില്‍
പാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡ് മാറ്റം വീണ്ടും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. നേരത്തെ സമീപത്തെ സ്വകാര്യ ബാറിന് മുന്‍പിലെ കനാലിനു മുകളില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോസ്റ്റാന്‍ഡാണ് ബാറുടമയുടെ പരാതിയില്‍ കോടതിയുത്തരവിനെ തുടര്‍ന്ന് ട്രാഫിക് പൊലിസ് സ്റ്റാന്‍ഡിന് മുന്‍പിലേക്ക് മാറ്റിയത്.
സ്റ്റാന്‍ഡിനു മുന്‍പിലെ രണ്ടുഭാഗത്തെ നടപ്പാതകളിലും റോഡിനപ്പുറത്ത് രണ്ടുഭാഗത്തുമായിട്ടായിരുന്നു ഓട്ടോ സ്റ്റാന്‍ഡ്. ഇത് സമീപത്തെ വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതം തീര്‍ത്തിരുന്നു. എന്നാല്‍ നിരന്തരം ഉണ്ടായ പരാതിയിന്മേലും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലുമാണ് കഴിഞ്ഞ ദിവസം സമീപത്തെ സ്റ്റേഡിയം കല്‍വാക്കുളം ബൈപാസ് റോഡിലേക്ക് മാറ്റിയത്. ഇപ്പോള്‍ റോഡ് തുടങ്ങുന്നിടത്തുനിന്നും സമീപത്തെ പള്ളിയുടെ മുന്‍വശം വരെ ഓട്ടോകള്‍ നിരത്തിയിടുന്നു. സമീപത്തെ ബാറിലേക്കും പള്ളിയിലേക്കും വരുന്ന വാഹനങ്ങള്‍ക്കുമിപ്പോള്‍ ഓട്ടോറിക്ഷക്കാരുടെ ഔദാര്യം വേണം.
സ്റ്റാന്‍ഡിനു മുന്‍പിലും സമീപത്തുമുള്ള ഓട്ടോസ്റ്റാന്‍ഡുകള്‍ക്ക് നഗരസഭയുടെ അംഗീകാരമില്ല. നേരത്തെ നടന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനത്തില്‍ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സ്ഥിരം ഓട്ടോ സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ തീരുമാനമായിരുന്നു. സ്റ്റാന്‍ഡിനു മുന്‍പിലെ ഒഴിഞ്ഞ സ്ഥലത്ത് 20 ഓട്ടോകള്‍ നിര്‍ത്താന്‍ പാകത്തില്‍ അംഗീകൃത ഓട്ടോസ്റ്റാന്‍ഡ് നിര്‍മിക്കാന്‍ നഗരസഭ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ടില്ല. നിര്‍മാണത്തിനായി സ്റ്റാന്‍ഡിലേക്ക് കയറുന്നിടത്തെ മതിലും അല്‍പം പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇതിനു പുറമെ സ്റ്റാന്‍ഡിനു മുന്‍പിലെ നടപ്പാതയിലും ഓട്ടോകള്‍ നിര്‍ത്തിയിടു. രാത്രി ഏഴു കഴിഞ്ഞാല്‍ ഓട്ടോകള്‍ ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്താണ് നിര്‍ത്തിയിടുന്നത്.
വിക്ടോറിയ കോളജിനു മുന്നില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിനു ശേഷം നഗരത്തിലെ അഞ്ചോളം ഓട്ടോസ്റ്റാന്‍ഡുകള്‍ മാറ്റുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഓട്ടോസ്റ്റാന്‍ഡിനു നഗരസഭ അംഗീകാരം നല്‍കുന്നതിനു പുറമെ സ്റ്റേഡിയം സ്റ്റാന്റിലൊരു പ്രീപെയ്ഡ് ബൂത്ത് വേണമെന്ന കാര്യവും അധികൃതര്‍ മറന്ന മട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."