HOME
DETAILS
MAL
അടിയന്തിര നടപടി സ്വീകരിക്കണം: കളത്തില്‍ അബ്ദുല്ല
backup
July 29 2016 | 01:07 AM
മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ മാസങ്ങളോളമായി കാട്ടാനകൂട്ടം ജനത്തെ ഭീതിയിലാഴ്ത്തുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല ആവശ്യപ്പെട്ടു. വനം വകുപ്പ് അധികൃതര്‍ ജാഗ്രതയാവണമെന്നും, വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ ഇനിയൊരു ജീവന് പൊലിയുന്നതിനു മുമ്പെയുണ്ടാവണമെന്നും കളത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."