ആദിവാസികള്‍ക്ക് നല്‍കുന്നതിന് 10 ഹെക്ടര്‍ ഭൂമി കൈമാറി
നിലമ്പൂര്‍: വനം വകുപ്പിന്റെ നിലമ്പൂര്‍ നോര്‍ത്ത് എടവണ്ണ റെയിഞ്ചിലെ ഉള്‍പ്പെടുന്ന അകമ്പാടം വില്ലേജിലെ കണ്ണന്‍ക്കുണ്ടണ്ട് ബീറ്റിലെ 10 ഹെക്ടര്‍ ഭൂമി റവന്യൂ വകുപ്പിന് കൈമാറി. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് നല്‍കുന്നതിന് ഈ വനഭൂമി ഉപയോഗിക്കും.
2003-04 വര്‍ഷത്തില്‍ വന ഭൂമി കെമാറ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ നട്ട തേക്കിന്‍ തോട്ടം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കല്‍ വൈകിയത്. എന്നാല്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് ഭൂമി കൈമാറ്റം എളുപ്പമാക്കിയത്. റവന്യൂ സര്‍വേ, വനം വകുപ്പ് തുങ്ങിയവര്‍ സംയുക്തമായി വനഭൂമിയുടെ പരിശോധന നടത്തി സ്‌കെച്ചും മഹസറും തയാറാക്കി. നോര്‍ത്ത് ഡി.എഫ്..ഒ ഓഫിസില്‍ നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ ചുമതലയുള്ള ഡോ. ജെ.ഒ. അരുണ്‍ ഡി.എഫ.ഒ വാര്‍ക്കാഡ് യോഗേഷ് നീല്‍ക്കാന്തില്‍ നിന്ന് ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."