ജില്ലയിലെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13 മുതല്‍
പാലക്കാട്: ജില്ലയിലെ ഓണാഘേഷ പരിപാടികള്‍ ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ നടത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അധ്യക്ഷയായി. പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിലും മലമ്പുഴ ഉദ്യാനത്തിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഇതിനു പുറമെ അട്ടപ്പാടി, അഗളിയില്‍ രണ്ട് ദിവസത്തെ പരിപാടി നടത്തുന്നതിനും ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ ഒരു ദിവസത്തെ പരിപാടി നടത്തുന്നതിനും തീരുമാനമായി.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനും ടി.ആര്. അജയന് ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്, ടൂറിസം മന്ത്രി എ.സി. മൊയ്തീന് തുടങ്ങിയവരും ജില്ലയിലെ എം.പിമാരും എം.എല്‍.എ മാരും, ജന പ്രതിനിധികളും രക്ഷാധികാരികളാണ്.
ഫിനാന്‍സ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, സെക്യൂരിറ്റി, പൂക്കള മത്സരം തുടങ്ങിയവയ്ക്കായ് ഉപകമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ എ.ഡി.എം. എസ്. വിജയന്, ആര്.ഡി.ഒ എ. ഉണ്ണിക്കൃഷ്ണന്, ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ഷാജു ശങ്കര്‍, ടി.ആര്. അജയന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."