HOME
DETAILS
MAL
മുസ്ലിം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് വേര്പെടുത്തുന്നില്ലെന്ന് ചൈന
backup
July 07 2019 | 18:07 PM
ബെയ്ജിങ്: പടിഞ്ഞാറന്‍ സിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലിം കുട്ടികളെ ഭരണകൂടം രക്ഷിതാക്കളില്‍ നിന്നു വേര്‍പെടുത്തുന്നു എന്ന ആരോപണം നിഷേധിച്ച് ചൈന. ബ്രിട്ടനിലെ ചൈനീസ് അംബാസഡര്‍ ലിയു സിയാമിങ് ആണ് ആരോപണങ്ങള്‍ ശരിയല്ലെന്നു പറഞ്ഞത്. അതേസമയം ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്ലിംകളുടെ കുട്ടികള്‍ക്കായി ബോര്‍ഡിങ് സ്കൂളുകള്‍ നിര്‍മിക്കാനുള്ള പരിപാടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഇത് മുസ്ലിം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റാനും അവരെ മതപരമായ ജീവിതാചാരങ്ങളില് നിന്ന് അകറ്റനാണെന്നും ആരോപണമുണ്ട്.
സുരക്ഷാ സേന പിടിച്ചുകൊണ്ടുപോയ നാനൂറിലേറെ ഉയിഗൂര്‍ മുസ്ലിം കുട്ടികളുടെ രക്ഷിതാക്കള്‍ ക്യാംപുകളിലോ ജയിലുകളിലോ ആണെന്ന് ബി.ബി.സി പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."