പ്രവാസികളെ പൂര്‍ണ്ണമായൂം അവഗണിച്ച ബജറ്റ്: സൗദി കെ.എം.സി.സി
റിയാദ് : പ്രവാസികളെ പൂര്‍ണ്ണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാ രാമന്‍ അവതരിപ്പിച്ചതെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ടും ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കളയും പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജനവിരുദ്ധ നയങ്ങളുടെ പുനരാവിഷ്‌കരണം മാത്രമാണ് ഈ ബജറ്റ്.
ആധാര്‍ കാര്‍ഡ് ലഭ്യത എളുപ്പമാക്കിയതും എന്‍ ആര്‍ ഐ ക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരികളില്‍ പരിധികളില്ലാത്ത പ്രവേശനവുമാണ് പ്രവാസികള്‍ക്കായി മോദി സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയത്. സാധാരണക്കാരായ പ്രവാസികള്‍ക്കായി ബജറ്റില്‍ ഒരു വരിയെങ്കിലും ചേര്‍ക്കാത്ത ബജറ്റ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയിരിക്കയാണ്.
ഗള്‍ഫ് നാടുകളില്‍ സ്വദേശിവല്‍ക്കരണം മൂലം കൂട്ടമായ ഒഴിച്ചു പോക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ച് ഒരക്ഷരം പോലും പറയാത്ത ബജറ്റ് പ്രവാസികളായി പരിഗണിക്കുന്നത് വന്‍കിടക്കാരായ എന്‍ ആര്‍ ഐ ക്കാരെയാണ്. സാധാരണക്കാരെ മറന്നു കോര്‍പറേറ്റുകളെ തലോടിയ ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതികളും പ്രവാസിയുടെ സ്വപ്നങ്ങളുടെ ചിറകെരിയുന്നതാണ്.
വിവാഹ പ്രായമെത്തിയ പെണ്മക്കളുള്ളവര്‍ക്കെല്ലാം ഇരുട്ടടിയാണ് സ്വര്‍ണ്ണ വില വര്‍ധനയിലൂടെ ഉണ്ടാവുക. അതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വര്‍ധിക്കും. സാധാരണ
പ്രവാസികള്‍ക്ക് അനുകൂലമായ മറ്റൊന്നും ബജറ്റിലില്ല. പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളില്‍ ഒന്നും ബജറ്റ് പരാമര്‍ശിച്ചിട്ടില്ലെന്നും കെഎംസിസി നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."