HOME
DETAILS

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകം;നിസ്സഹായരായി എക്‌സൈസ്

  
backup
May 24 2017 | 03:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-5

 

മുഹമ്മ: വിദ്യാര്‍ത്ഥികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പന വ്യാപകമാകുന്നു. ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലാണ് വിദ്യാര്‍ത്ഥികളെ കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍ എക്‌സൈസ് വകുപ്പ് പലപ്പോഴും നിസ്സഹായാവസ്ഥയിലാണ്.സമീപകാലത്ത് കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എക്‌സൈസ് പിടിയിലായവരിലധികവും വിദ്യാര്‍ത്ഥികളും കൗമാരപ്രായക്കാരുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരിലേയ്ക്ക് അന്വേഷണം എത്താത്തതാണ് ഇതിന് പ്രധാന കാരണം. സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സല്‍പ്പേര് ഭയം മൂലം കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും മറച്ചു വയ്ക്കുന്നതുമാണ് എക്‌സൈസിന് തിരിച്ചടിയാകുന്നത്.
ഭൂരിപക്ഷം സ്‌കൂളുകളും ഇത്തരത്തില്‍ വിവരം മറച്ചുവയ്ക്കുകയാണെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കുന്ന കണ്ണികളെ കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതരുടെ സഹായം ഉറപ്പാക്കാന്‍ ബോധവല്‍ക്കരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് നടത്തുന്നുണ്ട്. നിയമത്തിലെ പോരായ്മയും കഞ്ചാവ് മാഫിയയ്ക്ക് വളമാകുന്നുണ്ട്.2001 വരെ ഒരു ഗ്രാം കഞ്ചാവ് കയ്യില്‍ സൂക്ഷിച്ചാല്‍ 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കുമായിരുന്നു.
എന്നാല്‍ കേന്ദ്ര നിയമം ഭേദഗതി ചെയ്തതോടെ ശിക്ഷ ലഘൂകരിക്കപ്പെട്ടു. ഒരു കിലോഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കുന്നവര്‍ക്ക് ജാമ്യം ലഭിക്കുമെന്ന് മാത്രമല്ല ആറ് മാസം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമായി. നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നിരവധി തവണ ശുപാര്‍ശ നല്‍കിയിട്ടും ഫലമുണ്ടായില്ല.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago