വെണ്മണി പഞ്ചായത്തില്‍ അജിതാ മോഹന്‍ വൈസ് പ്രസിഡന്റ്
ചെങ്ങന്നൂര്‍: വെണ്മണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി അജിതാ മോഹനെ തിരഞ്ഞെടുത്തു. രണ്ട് റൗണ്ടായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അജിതാ മോഹനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷൈലജാ വിജയനും ബി.ജെ.പി സ്ഥാനാര്‍ഥിയായി ഉമാദേവിയും മത്സരിച്ചു.
അജിതാ മോഹന്‍ ഏഴ് വോട്ടും ഉമാദേവിക്കും ഷൈലജാ വിജയനും നാല് വോട്ടു വീതവും ലഭിച്ചു. ഉമാദേവിക്കും ഷൈലജാ വിജയനും തുല്യ വോട്ട് ലഭിച്ചതിനാല്‍ അവരുടെ പേര് നറുക്കിട്ട് ഷൈലജാ വിജയനെ ഒഴിവാക്കി. രണ്ടാം റൗണ്ടില്‍ അജിതാ മോഹനും ഉമാദേവിയുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഈ റൗണ്ടില്‍ എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. അജിതാ മോഹന്‍ ഏഴും, ഉമാദേവിക്ക് നാല് വോട്ടും ലഭിച്ചു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നും ജയിച്ച അജിതാ മോഹന്‍ ഇത് രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്ത് അംഗമാകുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന മറിയാമ്മ ചെറിയാന് യു.ഡി.എഫിന്റെ ധാരണ പ്രകാരം രാജി വച്ചതിലാണ് തെരഞ്ഞെടുപ്പു നടന്നത് .
കക്ഷി നില- കോണ്‍ (ഐ) ആറ്, കേരള കോണ്‍ (എം)- ഒന്ന്, സി.പി.എം- നാല്, ബി.ജെ.പി- നാല്.
പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി വിമല്‍ വരണാധികാരിയും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വൈ. നിസാര്‍ ഉപവരണാധികാരിയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."