സെക്രട്ടേറിയറ്റില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം. കഴിഞ്ഞ ജൂലൈ 30ന് ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാനാണ് തീരുമാനം. ഇത് നടപ്പാക്കാന്‍ സര്‍വിസ് സംഘടനാ നേതാക്കളുടെയും വകുപ്പ് മേധാവികളുടെയും യോഗം വിളിക്കുമെന്ന് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനായി സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലെ ഓഫിസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാരെ ഫ്ളോര്‍ മാനേജര്‍മാരായി നിയമിക്കും. സെക്രട്ടേറിയറ്റ് പരിസരത്തെ ബയോഗ്യാസ് പ്ലാന്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കും. പ്ലാന്റിലെ ചെളിയും മണ്ണും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ എങ്ങനെ?
പൊതികളിലും പ്ലാസ്റ്റിക് കവറുകളിലും കുപ്പികളും ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം
മീറ്റിങുകള്ക്കും മറ്റും പുനരുപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കണം
ഡിസ്പോസിബിള്‍ പാത്രങ്ങളില്‍ ഭക്ഷണ വിതരണം പാടില്ല
ജൈവ അജൈവ മാലിന്യങ്ങള്‍ക്കായി പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം
പ്ലാസ്റ്റിക്, പേപ്പര്‍, ഇ മാലിന്യങ്ങള്‍ തുടങ്ങിയവ നഗരസഭയ്ക്കോ ക്ലീന്‍ കേരളക്കോ കൈമാറണം
ടോയ്ലെറ്റുകള് ദിവസം മൂന്നു നേരം ശുചിയാക്കണം
നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മൂന്നു മാസത്തിലൊരിക്കല്‍
ശുചീകരണ പരിപാടികള്‍ അവലോകനം ചെയ്യണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."