HOME
DETAILS
MAL
ദുരിതാശ്വാസ ക്യാംപില്‍നിന്ന് സാധനങ്ങള്‍ അനധികൃതമായി വിതരണം ചെയ്തത് അന്വേഷിക്കണമെന്ന്
backup
September 28 2018 | 06:09 AM
പട്ടാമ്പി: പ്രളയദുരിതാശ്വാസ കാംപില്നിന്ന് സാധനങ്ങള്‍ അനധികൃതമായി വിതരണം ചെയ്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പട്ടാമ്പി മണ്ഡലം കമ്മിറ്റി തഹസില്‍ദാര്‍ക്കും ജില്ലാ കലക്ടര്‍ക്കും റവന്യു ഡിവിഷണല്‍ ഓഫിസര്‍ക്കും പരാതി നല്കി. പട്ടാമ്പി വില്ലേജ് ഓഫിസര്‍ ദുരിതബാധിതര്‍ക്ക് എന്ന് പറഞ്ഞ് കുളപ്പുള്ളിയിലുള്ള ദുരിതാശ്വാസ സാമഗ്രികളുടെ ഗോഡൗണില്‍നിന്ന് സാധനസാമഗ്രികള്‍ ഏറ്റെടുക്കുകയും അനര്‍ഹരായ ആളുകള്‍ക്ക് വിതരണം ചെയ്തുവെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വില്ലേജ് ഓഫിസറുടെ പ്രവൃത്തിയെക്കുറിച്ച് അന്വേഷിക്കണമെന്നും വകുപ്പ് മേധാവികളോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."