ലഹരിയാണ് ജീവിതം തകര്‍ത്തതെന്ന് ആത്മഹത്യാ കുറിപ്പ്
എടക്കര: ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്, അതിന്റെ അവസാനത്തെ ഇര ഞാനാകട്ടെ. പിന്‍വാങ്ങുകയാണ്, ആരേയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്... ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങി മരിച്ച കെ.എസ്.ഇ.ബി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയര്‍ കെ.ആര്‍ ഹരിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നുള്ള വാക്കുകളാണിവ. 'പരാജയക്കുറിപ്പ്' എന്ന പേരില്‍ മരിക്കുന്നതിന് മുന്‍പ് എഴുതിയ മൂന്ന് പേജുള്ള കുറിപ്പിലാണ് ലഹരി തന്റെ ജീവിതം തകര്‍ത്തുവെന്ന് ഹരി പറയുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
ജോലിയില്‍ കൃത്യനിഷ്ഠയുള്ള ആളായിരുന്നു ഹരിയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 2017-ലാണ് കെ.ആര്‍ ഹരി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറായി ചുമതലയേല്‍ക്കുന്നത്. കുടുംബകാര്യങ്ങളെക്കുറിച്ച് സഹ പ്രവര്‍ത്തകരോടുപോലും ഒന്നും പങ്കുവച്ചിരുന്നില്ല. നന്നായി മദ്യപിക്കുമെങ്കിലും ജോലികളെല്ലാം കൃത്യമായി ചെയ്തിരുന്നു. പ്രിയ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മുറിക്കുള്ളില്‍ മദ്യക്കുപ്പികളും വെള്ളക്കുപ്പികളും ചിതറിക്കിടന്നിരുന്നു. കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ തല്‍പരനായിരുന്ന ഹരി ചുങ്കത്തറയിലെ പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സിനിമാ രംഗത്തും ഹരിക്ക് ബന്ധങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. സിനിമാ സംവിധായകനായ ഡോ. പ്രസാദ് ഹരിയുടെ സഹോദരനാണ്.
2001-ലാണ് പ്രതിഭയുമായുള്ള വിവാഹം നടന്നത്. കുറച്ച് വര്‍ഷങ്ങളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്. 2018-ജനുവരിയില്‍ പ്രതിഭ നല്‍കിയ വിവാഹമോചന ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണുള്ളത്. കേസ് ജൂലൈ പതിനാറിന് അവധിക്ക് വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരിയുടെ മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."