പ്രളയവീട് വിവാദത്തില്‍ നിന്ന് തലയൂരാന്‍ കെ.പി.സി.സി; കണക്കുകള്‍ ഇന്ന് പുറത്തുവിടും
കോഴിക്കോട്: പ്രളയദുരിതാശ്വാസ വീട് നിര്‍മാണ വിവാദത്തില്‍ നിന്ന് തലയൂരാന്‍ കെ.പി.സി.സിയുടെ ശ്രമം. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സമാഹരിച്ച പ്രളയദുരിതാശ്വാസ ഫണ്ടിന്റെ കണക്ക് ഇന്ന് പുറത്തുവിടും.
1000 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന പ്രഖ്യാപനം മുന്‍ പ്രസിഡന്റിന്റെ ആത്മാര്‍ഥത കൊണ്ടാണെന്നും 500 വീടുകള്‍ നിര്‍മിക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നതെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് കണക്കുമായി കെ.പി.സി.സി രംഗത്തുവരുന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ എം.എം ഹസന്‍ ഇന്ന് പ്രളയദുരിതാശ്വാസ ഫണ്ടിന്റെ കണക്ക് തിരുവനന്തപുരത്ത് വ്യക്തമാക്കും.
1000 വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്നാല്‍, ഇതുസംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് അറുതിവരുത്തണമെന്നും കെ.പി.സി.സി ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് കെ.പി.സി.സിയുടെ വക 1000 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു അന്നത്തെ അധ്യക്ഷന്‍ എം.എം ഹസന്‍ പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേക ഫണ്ടും രൂപീകരിച്ചു. മൂന്നംഗ കമ്മിറ്റിയെയും ഏകോപനത്തിനായി ചുമതലപ്പെടുത്തി. എം.എം ഹസന്‍, കെ. സുധാകരന്‍, കെ.വി തോമസ് എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. ജില്ലാ കമ്മിറ്റികള്‍ക്കായിരുന്നു വീട് നീര്‍മാണത്തിന്റെ ചുമതല. എന്നാല്‍, പല ജില്ലാ കമ്മിറ്റികളും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. പ്രളയം ബാധിച്ച കോഴിക്കോട് ജില്ലയില്‍ 10 വീടുകള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മാണഘട്ടത്തിലുള്ളത്. മറ്റ് ജില്ലകളിലേയും സ്ഥിതിയും ആശാവഹ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."