വില്ലനാകുന്ന 'സുരക്ഷിതത്വം'
കണ്ണൂര്‍: ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷയൊരുക്കാന്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകള്‍ റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു. മേലെചൊവ്വ ദേശീയപാതയിലെ നിലച്ച ട്രാഫിക് സിഗ്നല്‍ തൂണുകളാണ് യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നത്. കണ്ണൂര്‍ ഭാഗത്തേക്കു പോകുമ്പോഴുള്ള ഇടതുഭാഗത്തെ റോഡിലാണ് ട്രാഫിക് തൂണുകളുള്ളത്.
അശാസ്ത്രീയമായി ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചതിനാല്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല. ട്രാഫിക് നിയന്ത്രണമില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മേലെചൊവ്വയില്‍ ഗതാഗതക്കുരുക്കിന്റെ ആക്കം കൂട്ടുകയാണ് റോഡില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നല്‍ തൂണുകള്‍.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്തിരിക്കെ ട്രാഫിക് സിഗ് നലുകള്‍ ശാസ്ത്രീയമാക്കാനോ റോഡിലുള്ള തൂണുകള്‍ മാറ്റിസ്ഥാപിക്കാനോ അധികൃതര്‍ തയാറാകുന്നില്ല.
രാത്രി കാലങ്ങളില്‍ ഇതരസംസ്ഥാന ലോറികളടക്കം കടന്നുപോകുന്ന ഇവിടെ അപകടങ്ങള്‍ പതിവാണ്. സിഗ്നല്‍ ലൈറ്റുകളുള്ള ഡിവൈഡറുകളോ ദിശാസൂചികകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ പതിവാകാന്‍ കാരണം. ഏറെക്കാലമായിട്ടും സിഗ്നല്‍ തൂണുകള്‍ റോഡില്‍ തന്നെയാണുള്ളത്. സിഗ്നല്‍ തൂണുകള്‍ മാറ്റിസ്ഥാപിച്ച് ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."