ധ്യാനത്തിനായി കെജരിവാള്‍ അവധിയെടുക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ച്ചയായ തര്‍ക്കത്തിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ധ്യാനത്തിനു പോകുന്നു. നാളെ മുതല്‍ 12 ദിവസത്തേക്കാണ് കെജരിവാള്‍ ധ്യാനത്തിനായി അവധിയെടുക്കുന്നത്. ഇത്രയും ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാകും സര്‍ക്കാരിനെ നയിക്കുക
നാഗ്പൂരിലെ യോഗ സെന്ററിലാണ് 12 ദിവസം അദ്ദേഹം ഉണ്ടാവുക. പ്രാചീനമായ വിപാസനാ ധ്യാനമാണ് കെജരിവാള്‍ പരിശീലിക്കുക. പരിശീലനം നടക്കുന്ന ദിവസങ്ങളില്‍ പൂര്‍ണമായും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കും.
ഇതിനു മുന്‍പ് 2013 ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷവും 2014 ലെ തെരഞ്ഞെടുപ്പിന് ശേഷവും വിപാസന ധ്യാനത്തിനായി അദ്ദേഹം അവധിയെടുത്തിട്ടുണ്ട്.രാഷ്ടീയ ജീവിതത്തിന് ശേഷം മുഴുവന്‍ സമയവും വിപാസന ധ്യാനത്തിനും അതിന്റെ പ്രചാരണത്തിനായും നീക്കിവെക്കാനാണ് കെജരിവാളിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."