HOME
DETAILS
MAL
അര ലക്ഷം റിയാലുമായി നാലംഗ ഇന്ത്യന്‍ സംഘം പൊലിസ് പിടിയില്‍
backup
September 28 2018 | 07:09 AM
റിയാദ്: അനധികൃതമായി കടത്തുകയായിരുന്ന അരലക്ഷം റിയാലും കാല് ലക്ഷം ഇന്ത്യന്‍ രൂപയുമായി നാലംഗ സംഘത്തെ സഊദിയില്‍ പിടികൂടി. ജിദ്ദ-മക്ക എക്സ്പ്രസ്സ് വെയിലെ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ബംഗ്ലാദേശുകാരന് ഡ്രൈവറായ സംഘത്തെ തടഞ്ഞ് നിര്‍ത്തി സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇന്ത്യക്കാരില്‍ ഒരാളുടെ കാലിനു താഴെ ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തിയ ഹാന്റ് ബാഗിലാണ് അര ലക്ഷം റിയാലും 26,000 ലേറെ ഇന്ത്യന്‍ രൂപയും കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ നടപടികള്‍ക്കായി തൊണ്ടി സഹിതം ഇന്ത്യക്കാരെ പിന്നീട് ബഹ്റ പൊലിസിന് കൈമാറി. ഇന്ത്യക്കാരില്‍ ഒരാളുടെ പക്കല്‍ താമസ രേഖയും ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."