തൊഴില്‍ സംരംഭകര്‍ക്ക് ഏകദിന ശില്‍പശാല നാളെ
മലപ്പുറം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ സംരംഭകത്വത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് ആവിഷ്‌ക്കരിച്ച ദിശ 2017 ശില്‍പശാലയുടെ ഉദ്ഘാടനം മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷയാകും. കൗണ്‍സിലര്‍ വല്‍സലകുമാരി പങ്കെടുക്കും.
സ്വയംതൊഴില്‍ പദ്ധതി തുടങ്ങാനാഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്ക് ആവശ്യമായ സംരംഭകത്വ പരിശീലനവും വ്യവസ്ഥകള്‍ക്ക് വിധേയമായി കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ നടപടി ക്രമങ്ങളിലൂടെ സ്വയംതൊഴില്‍ വായ്പയും ലഭ്യമാക്കുന്ന പദ്ധതിയാണ് 'ദിശ 2017'. രണ്ടാംഘട്ട ഓണ്‍ലൈന്‍ മുഖേനെ രജിസ്‌ട്രേഷന്‍ നടത്തിയ 100 പേര്‍ പങ്കെടുക്കും.
കെ.എസ്.ബി.സി വണ്ടൂര്‍ മാനേജര്‍ ഗിരീഷ് ബാബു, സി രഞ്ജിനി, കെ രവീന്ദ്രന്‍, സോജന്‍ അബ്രഹാം ക്ലാസുകളെടുക്കും. ഫോണ്‍: 0483 2734114.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."