HOME
DETAILS

ബുറെവി തൊട്ടടുത്ത്

  
backup
December 04 2020 | 10:12 AM

%e0%b4%ac%e0%b5%81%e0%b4%b1%e0%b5%86%e0%b4%b5%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് കേരളത്തിനു തൊട്ടടുത്ത്. ഇന്നു കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയോടെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയ ബുറെവി 50 കി.മീ വരെ വേഗതയിലായിരിക്കും കേരളത്തില്‍ പ്രവേശിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ട സഞ്ചാരപഥത്തിനു വീണ്ടും മാറ്റം വന്നിട്ടുണ്ട്. ഇന്നുച്ചയോടെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി വഴി തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയ്ക്കും കൊല്ലം ജില്ലയിലെ പരവൂരിനുമിടയിലുള്ള പ്രദേശങ്ങളിലൂടെ അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
ഇന്ന് പുലര്‍ച്ചെയോടെ തമിഴ്‌നാട്ടിലെ കന്യാകുമാരിക്കും പാമ്പനും ഇടയിലായി 60 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലാണ് ബുറെവി ഇന്ത്യന്‍ തീരത്തു പ്രവേശിക്കുന്നത്. ദിശാമാറ്റം സംഭവിച്ച ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം പൊന്മുടി വഴിയായതിനാല്‍ വഴിയിലെ സഹ്യപര്‍വത സാന്നിധ്യം ശക്തി വീണ്ടും കുറയാനിടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കാറ്റിന്റെ വേഗത 45 മുതല്‍ 50 കി.മീ വരെ മാത്രമേ കാണുകയുള്ളൂവെന്ന് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. മണിക്കൂറില്‍ 60 കി.മീ വരെ വേഗത കാണുമെന്നാണ് അമേരിക്കന്‍ നേവല്‍ ഏജന്‍സിയുടെ ഭാഗമായ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്ററിന്റെ പ്രവചനം. ഇന്ന് പുലര്‍ച്ചെയോടെ ഇന്ത്യന്‍ തീരത്ത് പ്രവേശിച്ച ശേഷം ബുറെവിയുടെ സഞ്ചാരപഥത്തിനു വീണ്ടും മാറ്റം വരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും നല്‍കി. എന്നാല്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് മത്സ്യബന്ധനത്തിനുള്ള പൂര്‍ണ നിരോധനം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago