ലയന വാതില്‍ തുറന്നിട്ടിരിക്കുന്നു: എന്‍.സി.പി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെറുപാര്‍ട്ടികള്‍ എന്‍.സി.പിയില്‍ ലയിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി എം.എല്‍.എ. പല പാര്‍ട്ടികളും ലയനത്തിന് തയാറായി വരുന്നുണ്ട്.
ആരു വന്നാലും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും തോമസ് ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താരിഖ് അന്‍വര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് േദശീയ സെക്രട്ടറി ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. രാജി പിന്‍വലിക്കും. താരിഖുമായി സംസാരിച്ചതായും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി.
എന്‍.സി.പി ഒരു ചെറുമീനല്ല. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ആളാവില്ല പ്രധാനമന്ത്രി. ഇന്ധനവില വര്‍ധനയിലും വിദേശ രാജ്യങ്ങളുടെ പ്രളയദുരിതാശ്വാസ സഹായം തടയുന്നത് ഉള്‍പ്പടെയുള്ള കേന്ദ്രനിലപാടിനെതിരേ നവംബര്‍ ഒന്നിന് രാജ് ഭവനിലേക്കും തുടര്‍ന്ന് പാര്‍ലമെന്റിലേക്കും മാര്‍ച്ച് നടത്തുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. മന്ത്രി എ.കെ ശശീന്ദ്രന്, പി.കെ രാജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."