ഉരുക്ക് വ്യവസായത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്
ന്യൂഡല്‍ഹി: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളാണ് ഇന്ത്യയെന്ന്് സ്റ്റീല്‍ മന്ത്രി ചൗധരി ബീരേന്ദര്‍ സിങ്. ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് 2016ല്‍ ജപ്പാന് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ല്‍ ക്രൂഡ് സ്റ്റീല്‍ നിര്‍മാണ രംഗത്ത് നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ 2015 ല്‍ മൂന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ വര്‍ഷത്തെ സ്റ്റീല്‍ ഉല്പാദനത്തില് ഇന്ത്യ-100 മെട്രിക് ടണ്‍, ജപ്പാന്-104 മെട്രിക് ടണ്‍ എന്നിങ്ങനെയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ ഏഴു ശതമാനം വളര്‍ച്ചയാണ് സി.എ.ജി ആറില്‍ ഉണ്ടായത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ സ്റ്റീല്‍ കയറ്റുമതി രംഗത്തും സജീവമായിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ 97 ശതമാനം വര്‍ധനവും ഇറക്കുമതിയില്‍ 37 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്. ആഭ്യന്തര ഉല്പാദകരെ പ്രോത്സാഹിപ്പിക്കാനായി ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്ക്,സുരക്ഷയ്ക്കും ചരക്കിറക്കുന്നതിനുമുള്ള ഡ്യൂട്ടി ഒഴിവാക്കാല് എന്നീ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."