HOME
DETAILS
MAL
അഞ്ചേരി ബേബി വധക്കേസ്: തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
backup
May 24 2017 | 10:05 AM
കൊച്ചി: അഞ്ചേരി ബേബി വധക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മന്ത്രി എം.എം മണി സര്‍മപ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടികളാണ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തത്. നേരത്തെ മണി നല്കിയ വിടുതല്‍ ഹരജി തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെയായിരുന്നു ഹര്‍ജി. കേസ് തൊടുപുഴ സെഷന്‍സ് കോടതി ജൂണ്‍ ഏഴിന് പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി. കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നായിരുന്നു സെഷന്‍സ് കോടതി ഇന്ന് ഉത്തരവിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."