HOME
DETAILS
MAL
ഇംഗ്ലിഷ് പരാമര്‍ശം: വിശദീകരണവുമായി ഉപരാഷ്ട്രപതി
backup
September 28 2018 | 19:09 PM
ന്യൂഡല്‍ഹി: ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ അവശേഷിപ്പിച്ച അസുഖമാണ് ഇംഗ്ലിഷ് എന്ന പരാമര്‍ശത്തിന് വിശദീകരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇംഗ്ലിഷ് മനസാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ ഭാഷയല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
മാതൃഭാഷയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് താന്‍ അത്തരത്തില്‍ സംസാരിച്ചതെന്നും ചില മാധ്യമങ്ങള്‍ ഇംഗ്ലിഷ് മോശമാണെന്ന രൂപത്തിലാണ് അത് റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലിഷ് അസുഖമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."