ലോകമറിഞ്ഞ ഹോട്ടല്‍ ശൃംഖലയുടെ ഉടമ; ജീവനക്കാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൊലപാതകം, ശരവണ ഭവന്‍ ഹോട്ടല്‍ സ്ഥാപകന്‍ രാജഗോപാലിന് ശിഷ്ടകാലം ജയിലില്‍ കഴിയാം
ചെന്നൈ: ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണ ഭവന്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഘല ഉടമ രാജഗോപാലിന്റെ ശിഷ്ട കാലം ഇനി ജയിലില്‍. മദ്രാസ് ഹൈക്കോടതി മുമ്പാകെ കീഴടങ്ങാന്‍ ഇയാള്‍ വീല്‍ചെയറിലാണ് എത്തിയത്. ആരോഗ്യസ്ഥിതി മോശമാണെന്നും ചികിത്സ തുടരാന്‍ അനുവദിക്കണമെന്നും ഇയാള്‍ കോടതിരയോട് അപേക്ഷിച്ചെങ്കിലും ജയിലിലടക്കാന്‍ ഉത്തരവിടുകയായിരുന്നു.
ശരവണ ഭവന്‍ ഹോട്ടലിലെ തന്നെ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ 2004ല്‍ ഇയാളെ 10 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. എന്നാല്‍ സുപ്രിം കോടതി ഇത് പിന്നീട് ജീവപര്യന്തമാക്കി ഉയര്‍ത്തുകയായിരുന്നു. ആദ്യ തടവ് കാലം അനുഭവിക്കുന്നതിനിടെ 2009ല്‍ ജാമ്യം നേടിയ രാജഗോപാല്‍ ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിന് മുന്‍പ് ഹാജരാകണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ചിക്തസാ കാര്യം പറഞ്ഞ് കോടതിയുടെ ആനുകൂല്യത്തിനായി സമീപിച്ചത്.
ഹോട്ടലിന്റെ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകളെ കല്യാണം കഴിക്കാനുള്ള ആഗ്രഹമാണ് അവസാനം കൊലപാതകത്തിലും ജയില്‍വാസത്തിലും അവസാനിച്ചത്. താല്‍പര്യം അറിയിച്ചപ്പോള്‍ രണ്ട് ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കുന്ന കാര്യ രാമസ്വാമിയുടെ മകള്‍ നിരസിച്ചു. പിന്നീട് ഹോട്ടലിലെ ജീവനക്കാരനായ ശാന്തകുമാറിനെ കല്യാണം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും വിവാഹമോചനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത രാജഗോപാല്‍ പിന്നീട് ആളെവിട്ട് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തി കൊടൈക്കനാലിലെ വനത്തില്‍ മറവുചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."