HOME
DETAILS
MAL
പ്രതിവാര ട്രെയിന്‍ സര്‍വിസുകള്‍ നീട്ടി
backup
December 05 2020 | 04:12 AM
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന പ്രതിവാര സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വിസുകള്‍ നീട്ടി. എറണാകുളം - ബറോണി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍, എറണാകുളം - ഹൗറ പ്രതിവാര സ്‌പെഷല്‍, തിരുനെല്‍വേലി - ഗാന്ധിധാം എന്നിവയുടെ സര്‍വിസാണ് നീട്ടിയത്.
തിരുനെല്‍വേലി - ഗാന്ധിധാം ഡിസംബര്‍ 31 വരെ ഓടും. ഡിസംബര്‍ 28 വരെ എറണാകുളം - ഹൗറ പ്രതിവാര സ്‌പെഷല്‍ സര്‍വിസ് നടത്തും. എറണാകുളം - ബറോണി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ജനുവരി മൂന്ന് വരെ സര്‍വിസ് നടത്തും.
തിരുവനന്തപുരം - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് സ്‌പെഷലിന്റെ സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിനും ന്യൂഡല്‍ഹിക്കുമിടയില്‍ സര്‍വിസ് നടത്തിയിരുന്ന രാജധാനി 29 മുതല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ വരെ സര്‍വിസ് ദീര്‍ഘിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."