ഡോ. ടി.പി അശ്റഫിന് ദേശീയ പുരസ്കാരം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം പ്രൊഫസര്‍ ഡോ. ടി.പി അശ്റഫിന് 2020ലെ ഫെല്ലോ ഓഫ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്് പുരസ്കാരം. അടുത്ത ഫെബ്രുവരി നാലുമുതല്‍ ആറുവരെ മുംബൈയില്‍ നടക്കുന്ന ശിശുരോഗവിഭാഗം ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
അക്കാദമിക്ക് രംഗത്തെ മികവും ഒപ്പം മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയരക്ടര്‍, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസിന്റെ പ്രഥമ പ്രൊജക്ട് ഡയരക്ടര്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനവും പരിഗണിച്ചാണ് പുരസ്കാരം.
ഭാര്യ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി.വി ജൗഹറ. മക്കള്‍: ഹംന മറിയം (ജിദ്ദ കോണ്‍സുലേറ്റില്‍ കോണ്‍സുലര്‍), ഡോ. ജസിം ജൗഹാന്‍, അമല്‍ അശ്റഫ് (മെഡിക്കല്‍ വിദ്യാര്‍ഥി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."