ADVERTISEMENT
HOME
DETAILS

ഒരു വര്‍ഷംകൊണ്ട് സര്‍ക്കാര്‍ കൈവരിച്ചത് വികസന വിരുദ്ധത മാത്രം: ഉമ്മന്‍ചാണ്ടി

ADVERTISEMENT
  
backup
May 24 2017 | 20:05 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95







കൊല്ലം:  ഒരു വര്‍ഷംകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈവരിച്ചത് വികസന വിരുദ്ധത മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നതിന്റെ  തെളിവാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നടത്തുന്ന ഉപവാസ സമരമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.പി ഫണ്ട് വിനിയോഗത്തിലെ കാലതാമസത്തിനും ഔദ്യോഗിക പരിപാടികളില്‍ നിന്നും എം.പിയെ ഒഴിവാക്കുന്നതിലും വികസന വിരുദ്ധതയ്ക്കുമെതിരേ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് നടന്ന യു.ഡി.എഫ് ജനപ്രതിനിധികളുടെയും നേതാക്കളുടെയും ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.പി ഫണ്ട് വിനിയോഗത്തിലെ കാലതാമസവും എം.പിയുടെ അവകാശങ്ങളുടെ ലംഘനവും സംബന്ധിച്ച ഗുരുതരമായ വിഷയം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയ സംരംഭങ്ങള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നത് അല്ലാതെ ഒരു വര്‍ഷം പിന്നിടുന്ന സര്‍ക്കാരിന് ഒരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സമയോചിതമായ ഇടപെടല്‍ കൊണ്ട്  എന്‍.കെ പ്രേമചന്ദ്രന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിന് വേണ്ടി ഉണ്ടാക്കിയ നേട്ടങ്ങള്‍ തങ്ങളുടെതാണെന്ന അവകാശവാദം ഉന്നയിക്കുന്നതും ഇതിന്റെ ഭാഗമാണ്.
2016-17 സാമ്പത്തിക വര്‍ഷം 490 ലക്ഷം രൂപയുടെ ഭരണാനുമതിയ്ക്കായി വരും വര്‍ഷത്തെ കൂടി തുക കണക്കിലെടുത്ത്  976 ലക്ഷം രൂപയുടെ ശുപാര്‍ശകള്‍ കാലേക്കൂട്ടി നല്‍കിയിട്ടും സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 326 ലക്ഷം രൂപയുടെ മാത്രം ഭരണാനുമതി നല്‍കിയ ജില്ലാ ഭരണകൂടം എം.പി ഫണ്ട് ചിലവാക്കുന്നതിനു പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ഭരണാനുമതി ലഭിക്കുന്നതിനും പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിനും വേണ്ടി സ്വീകരിച്ച നടപടികളെല്ലാം ജില്ലാ ഭരണകൂടം പരാജയപ്പെടുത്തിയ സാഹചര്യത്തിലാണ് സമര മാര്‍ഗ്ഗം സ്വീകരിക്കെണ്ടി വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശനമായ വ്യവസ്ഥകള്‍ കാറ്റില്‍പറത്തിയാണ് ഫണ്ട് വിനിയോഗത്തില്‍ മനപ്പൂര്‍വായ വീഴ്ച വരുത്തുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറിയായ മുന്‍രാജ്യസഭാംഗത്തെയും സി.പി.ഐ ജില്ലാ സെക്രട്ടറിയായ മുന്‍ എം.എല്‍.എയും മറ്റ് സി.പി.എം മുന്‍ എം.എല്‍.ഐ മാരെയും ഇപ്പോഴത്തെ രാജ്യസഭാംഗത്തെയും ഔദ്യോഗിക പരിപാടികളില്‍ മുടങ്ങാതെ ക്ഷണിക്കുന്നവര്‍ക്ക്   ജനങ്ങള്‍ തെരഞ്ഞെടുത്ത ലോക്‌സഭാംഗത്തെ ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമം അനുവദിക്കുന്നില്ല എന്ന വാദം അപഹാസ്യമാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍  എം.പി എന്ന നിലയില്‍ സ്വീകരിച്ച നടപടികളിലൂടെ  നേടിയെടുത്ത  ലോധാ കമ്മിറ്റി ഉത്തരവിന്റെ നേട്ടം തങ്ങളുടെതാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന കുതന്ത്രം അപേക്ഷകളിലെ തിയതി തിരുത്തലുകളിലൂടെ വെളിച്ചത്തു വന്നിരിക്കുന്നുവെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍  അധ്യക്ഷത വഹിച്ചു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫിലിപ്പ് കെ. തോമസ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, മുന്‍മന്ത്രി അനൂപ് ജേക്കബ്, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, ഭാരതീപുരം ശശി, യൂനസ് കുഞ്ഞ്, ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സൂരജ് രവി, പി.ആര്‍. പ്രതാപചന്ദ്രന്‍, അഞ്ചല്‍ സോമന്‍, മണക്കാട് നജുമുദ്ദീന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ടി.കെ. സുല്‍ഫി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ മന്ത്രി സി.വി പത്മരാജന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  13 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  13 days ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  13 days ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  13 days ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  13 days ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  13 days ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  13 days ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  13 days ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  13 days ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  13 days ago