തറ കീറി... മേല്‍ക്കൂര പണിതു.. നന്മയുടെ പാഠം രചിച്ച് നാളത്തെ അധ്യാപകര്‍
വടകര: പ്രളയം ദുരിതംവിതച്ച വയനാട്ടില്‍ സേവനത്തിന്റെ മാതൃക തീര്‍ത്ത് വടകര മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപക വിദ്യാര്‍ഥികള്‍. മാനന്തവാടി പണ്ടിക്കടവ് അഗ്രഹാരയിലെ വീട് തകര്‍ന്ന അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് വീടൊരുക്കുകയാണ് ഇവര്‍. തറ കീറല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെ അധ്യാപക വിദ്യാര്‍ഥികളാണു നടത്തിയത്.
നൂറോളം വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം വയനാട്ടിലെത്തി വീട് നിര്‍മ്മാണപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. കബനിനദി കരകവിഞ്ഞൊഴുകി ഒരാഴ്ചയിലധികം വെള്ളം കെട്ടിനിന്ന് ഈ പ്രദേശത്തു നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയാണു വീടുനിര്‍മാണ പദ്ധതി ആസൂത്രണം ചെയ്തത്. തുടര്‍ന്ന് വടകര എന്‍.ആര്‍.ഐ ഫോറവുമായി ചേര്‍ന്ന് വിഭവസമാഹരണം നടത്തുകയും പ്രളയത്തില്‍ സ്വപ്നങ്ങളെല്ലാം തകര്‍ന്നുപോയ കുടുംബത്തിന് തണലൊരുക്കുകയുമായിരുന്നു.
പ്രളയം ദുരിതംവിതച്ച ദിവസങ്ങളില്‍ ഇരിട്ടിയിലെ കോളനികളില്‍ ഭക്ഷണസാധനങ്ങളെത്തിച്ച് നല്‍കിയ മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപക വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളും മരുന്നും സമാഹരിച്ചു നല്‍കിയിരുന്നു. 'സോഷ്യലി യൂസ്ഫുള്‍ പ്രൊഡക്ടീവ് വര്‍ക്കി'ന്റെ ഭാഗമായിക്കൂടിയാണു പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."