ആഭ്യന്തര തീര്‍ഥാടകര്‍ അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കണമെന്ന ചട്ടത്തില്‍ ഇളവ്
ജിദ്ദ: ഹജ്ജ് നിര്‍വഹിക്കാന്‍ ആഭ്യന്തര തീര്‍ഥാടകര്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന ചട്ടത്തില്‍ നിബന്ധനകളോടെ ഇളവ് അനുവദിച്ചു. ഒരു തവണ ഹജ്ജ് നിര്‍വഹിച്ച തീര്‍ഥാടകര്‍ വീണ്ടും ഹജ്ജ് നിര്‍വഹിക്കുവാനാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുള്ളത്. പുതിയ ഇളവ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഗുണകരമാകും.
മരണപ്പെട്ടവര്‍ക്കു വേണ്ടി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും ഇങ്ങനെ അഞ്ചു വര്‍ഷ വ്യവസ്ഥയില്‍ ഇളവു ലഭിക്കും. മരണപ്പെട്ട മകനോ മകള്‍ക്കോ വേണ്ടി ഹജ്ജ് നിര്‍വഹിക്കുന്ന പിതാവ്, ഭാര്യക്കു വേണ്ടി ഹജ്ജ് നിര്‍വഹിക്കുന്ന ഭര്‍ത്താവ്, സഹോദരനോ സഹോദരിക്കോ വേണ്ടി ഹജ്ജ് നിര്‍വഹിക്കുന്ന സഹോദരന്‍, മാതാവിനോ പിതാവിനോ വേണ്ടി ഹജ്ജ് നിര്‍വഹിക്കുന്ന മകന്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷ വ്യവസ്ഥയില്‍ ഇളവ് ലഭിക്കുക.
ഈ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷനുള്ള ഇട്രാക്ക് വഴി തന്നെ ഇളവ് നല്‍കി അനുമതി പത്രം അനുവദിക്കും. മാതാവിനെയും ഭാര്യയെയും സഹോദരിയെയും മകളെയും അനുഗമിച്ച് മെഹ്‌റമായി ഹജ്ജ് നിര്‍വഹിക്കുന്ന വിദേശികള്‍ ആശ്രിതരായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
പ്രത്യേകം നിര്‍ണയിച്ചതല്ലാത്ത കാരണങ്ങളുടെയും സാഹചര്യങ്ങളുടെയും പേരില്‍ അഞ്ചുവര്‍ഷ വ്യവസ്ഥയില്‍ ഇളവുകള്‍ ലഭിക്കുന്നതിന് സ്വദേശികള്‍ സിവില്‍ അഫയേഴ്‌സ് വിഭാഗത്തെയും വിദേശികള്‍ ജവാസാത്ത് ഡയരക്ടറേറ്റിനെയും നേരിട്ട് സമീപിച്ച് പ്രത്യേക ഇളവ് നേടിയ ശേഷമാണ് ഇ ട്രാക്ക് വഴി ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."