അധ്യാപക ഒഴിവ്: സമയത്ത് അഭിമുഖം നടത്താതെ ഉദ്യോഗാര്‍ഥികളെ വട്ടംകറക്കുന്നുവെന്ന്
പട്ടാമ്പി: ഗവ.സ്‌കൂളുകളില്‍ ഒഴിവുള്ള തസ്തികകളില്‍ അഭിമുഖം തകൃതിയായി നടക്കുന്നുണ്ടെങ്കിലും പറഞ്ഞ സമയത്ത് നടത്താതെ ഉദ്യോഗാര്‍ഥികളെ വട്ടം കറപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം തൃത്താല, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി തുടങ്ങി വിവിധ സബ്ജില്ലകളിലായി തസ്തികകള്‍ ഒഴിവുള്ള വിദ്യാലയങ്ങളിലാണ് രാവിലെ നടക്കുമെന്ന് അറിയിച്ച അഭിമുഖം സമയം തെറ്റി നടത്തിയത്.
അഭിമുഖത്തിനെത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവ് വന്നതാണ് സമയം തെറ്റി നടത്താനുണ്ടായ സാഹചര്യം ഉണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഒഴിവുള്ള എല്ലാ തസ്തികകള്‍ക്കും ഒരേ സമയം നിശ്ചയിച്ചതാണ് ഇത്തരത്തിലുള്ള താളം തെറ്റാന്‍ ഇടയാക്കിയിരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഒന്നിലധികം ഒഴിവുള്ള തസ്തികകളില്‍ ഓരോ ദിവസങ്ങള്‍ നിശ്ചയിച്ച്്് അഭിമുഖം നടത്തണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഉച്ച ഭക്ഷണവും വെള്ളവും കിട്ടാതെ രാവിലെ മുതല്‍ കാത്തിരുന്നവര്‍ അഭിമുഖ സമയമായപ്പോഴെക്കും തളര്‍ന്ന് കഴിഞ്ഞിരുന്നു. ഉള്‍പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക്്് കൂടുതല്‍ പ്രയാസം നേരിടേണ്ടി വന്നത്. അതെ സമയം ഒഴിവുകളുടെ എണ്ണം കുറവും ഉദ്യോഗാര്‍ഥികളുടെ എണ്ണം കൂടുതലും പ്രധാനധ്യാപകരെയും ബന്ധപ്പെട്ട അധ്യാപകരെയും അഭിമുഖം നടത്തുന്നതിന് കൂടുതല്‍ പ്രയാസത്തിലാക്കി.
മിക്ക സ്‌കൂളുകളിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അഭിമുഖം നടത്തുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചും നിയമനം നടത്തുന്നതിന് മുന്നെ തന്നെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ചോദിച്ചും ബുദ്ധിമുട്ടിക്കുന്നത്.
അഭിമുഖങ്ങള്‍ നടത്തിയതിന് ശേഷം നിയമനം നടത്തുന്നതില്‍ നേരത്തെ തന്നെ സമ്മര്‍ദ്ധങ്ങള്‍ ചെലുത്തിയവരെയാണ് തെരഞ്ഞെടുക്കുന്നത് എന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."