റിലീഫ് കിറ്റുകള്‍ വീടുകളിലെത്തിക്കുന്നത് ഉത്തമം: പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍
മലപ്പുറം: നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍ക്കാത്ത തരത്തിലാവണമെന്നും സഹായങ്ങള്‍ അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നതാണ് ഉത്തമമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശറഫിയ കെ.എം.സി.സി. സ്‌നേഹസ്പര്‍ശം റമദാന്‍ കിറ്റ് വിതരണോല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിവിധ ജില്ലകളിലെ നിര്‍ധനരായ മൂന്നൂറ് കുടുംബങ്ങള്‍ക്കായി പത്ത് ലക്ഷം രൂപയുടെ റമദാന്‍ കിറ്റാണ് ഇത്തവണ ശറഫിയ കെ.എം.സി.സി. സ്‌നേഹസ്പര്‍ശം കമ്മിറ്റി നല്‍കുന്നത്. ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റ് റമദാന് രണ്ട് ദിവസം മുന്‍പ് തിരഞ്ഞെടുക്കപ്പെട്ടവരുടെ വീടുകളില്‍ എത്തിച്ചു നല്‍കും.
തിരുവനന്തപുരം സി.എച്ച.് സെന്ററിലേക്ക് മൂന്നൂറ് കിലോഗ്രാം ഈത്തപ്പഴവും ശറഫിയ കെ.എം.സി.സി. സ്‌നേഹസ്പര്‍ശം കമ്മിറ്റി ഇത്തവണ നല്‍കുന്നുണ്ട്.
അടുത്തിടെ മരണപ്പെട്ട ശറഫിയ കെ.എം.സി.സി. പ്രസിഡന്റും സ്‌നേഹസ്പര്‍ശം കണ്‍വീനറുമായിരുന്ന ശരീഫ് മഞ്ചേരിയുടെ പേരിലാണ് ഇത്തവണ റമദാന്‍ റലീഫ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പാണക്കാട് നടന്ന ചടങ്ങില്‍ മുതിര്‍ന്ന കെ.എം.സി.സി. നേതാവ് പയേരി കുഞ്ഞിമുഹമ്മദിന് സയ്യിദ് ഹൈദരലി തങ്ങള്‍ കിറ്റുകള്‍ കൈമാറി. കരീം വെട്ടത്തൂര്‍, മമ്മദ് കാടപ്പടി, ഹാരിസ് മമ്പാട്, സുല്‍ത്താന്‍ തവനൂര്‍, ബാപ്പു മണ്ണാര്‍മല, പി.എസ.് ബാപ്പു, മുഹമ്മദ് സനല്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."