കിഫ്ബി വഴിയുള്ള പദ്ധതികളുടെ ഡി.പി.ആറിന് 100 കോടി
തിരുവനന്തപുരം: കിഫ്ബി വഴി നടപ്പാക്കുന്ന വിവിധ വകുപ്പുകളുടെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കാന്‍ 100 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി തോമസ് ഐസക്. എസ്റ്റിമേറ്റും ഡി.പി.ആറും തയാറാക്കുന്ന അംഗീകൃത ഏജന്‍സികള്‍ക്ക് പ്രതിഫലം നല്‍കാനായിരിക്കും ഇത് വിനിയോഗിക്കുക. നിയമസഭയില്‍ ഉപധനാഭ്യര്‍ഥനകളിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കിഫ്ബി എല്ലാത്തിനും പ്രതിവിധിയാണെന്ന് കരുതുന്നില്ല. എന്നാല്‍ മൂലധനിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ് കിഫ്ബി. അത് ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. വിദേശവായ്പകളിലൂടെ ഇതിനെക്കാള്‍ വലിയ ആപത്ത് വലിച്ചുകൊണ്ടുവന്നത് യു.ഡി.എഫ് ആണ്.
അപകടങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കാര്യങ്ങള്‍ നടപ്പാക്കുക. ഇതിന് മേല്‍നോട്ടം വഹിക്കുന്നത് സാമ്പത്തിക വിദഗ്ധരാണ്. തമിഴ്‌നാട് സമാനമായ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ബജറ്റിനു പുറത്ത് പണം കണ്ടെത്തി വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള മറ്റു മാര്‍ഗങ്ങളായ ആന്വിറ്റി, ബി.ഒ.ടി, പി.പി.പി എന്നിവയ്ക്ക് എസ്റ്റിമേറ്റിന്റെ പതിന്‍മടങ്ങ് ചെലവ് വരുമെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്ബിക്ക് വിദേശത്തു നിന്ന്് വായ്പയെടുക്കാന്‍ പറ്റില്ല. അതുകൊണ്ട് വിദേശ സാമ്പത്തിക സ്വാധീനമുണ്ടാകുമെന്ന ആശങ്ക വേണ്ട.
വിദേശത്തു നിന്ന് പണം വിദേശനാണ്യ വിനിമയ നിയമമനുസരിച്ച് ഇന്ത്യയില്‍ വന്നതിനു ശേഷം മാത്രമേ കിഫ്ബിയില്‍ നിക്ഷേപിക്കാനാവൂവെന്നും ധനമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം ഉപധനാഭ്യര്‍ഥനകള്‍ സഭ വോട്ടിനിട്ട് പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."