കര്‍ഷക സമരം: ചൊവ്വാഴ്ചത്തെ ഭാരത ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ചൊവ്വാഴ്ച കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കോണ്‍ഗ്രസിന്റെ പിന്തുണ. പാര്‍ട്ടി ഓഫിസുകള്‍ തോറും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര അറിയിച്ചു. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കുമെന്നും കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കുന്ന പിന്തുണ ശക്തിപ്പെടുത്തുന്ന ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ ടി.ആര്‍ ചന്ദ്ര ശേഖരറാവുവും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇടത് പാര്‍ഡട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കര്‍ഷകദ്രോഹപരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.
തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തില്‍ ഭാരത് ബന്ദ് ഉണ്ടാവില്ല. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമരമാര്‍ഗങ്ങളാവും സംസ്ഥാനത്തുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."