അന്വേഷണം ഉന്നതോദ്യോഗസ്ഥരിലേക്ക്
തൊടുപുഴ: മുന്‍ ജില്ലാ പൊലിസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഹരിത ഫിനാന്‍സ് ഉടമ രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്ന് ക്രൈംബ്രാഞ്ചിനു നല്കിയ ആദ്യ മൊഴിയില്‍ ഒന്നാം പ്രതി എസ് ഐ. കെ.എ സാബു ഉറച്ചുനിന്നു. ഉരുട്ടിക്കൊല അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ വീïും നെടുങ്കïത്തെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ പ്രതി എസ്.ഐ സാബുവിനെ ചോദ്യം ചെയ്യവെയാണ് മൊഴിയില്‍ ഉറച്ചുനിന്നത്. എസ്.ഐ ആദ്യ മൊഴികളില്‍ തന്നെ ഉറച്ചുനിന്നതോടെ അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്കും നീളുമെന്നുറപ്പായി. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ആദ്യദിവസം തന്നെ വാട്സ് ആപ്പിലൂടെ രാജ്കുമാറിന്റെ ചിത്രവും കേസ് വിവരങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എസ്.ഐ സാബു കൈമാറിയിരുന്നു. കസ്റ്റഡിയില്‍ സൂക്ഷിച്ച നാലു ദിവസവും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും സാബു പറഞ്ഞു.
അതേസമയം, കസ്റ്റഡി കാലാവധി അവസാനിച്ചതോടെ എസ്.ഐ സാബുവിനെ ഇന്നലെ വൈകിട്ട് പീരുമേട് കോടതിയില്‍ ഹാജരാക്കി ദേവികുളം സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഐ.ജിയുടെ സന്ദര്‍ശനമെന്നാണു സൂചന. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളു. ഇതിനായി അന്വേഷണ സംഘം ശ്രമവും ആരംഭിച്ചിട്ടുï്.
ഇതിനിടെ രാജ്കുമാറിനെ പൊലിസ് ആശുപത്രിയില്‍നിന്ന് വിടുതല്‍ വാങ്ങിയത് ഡോക്ടറെ തെറ്റിദ്ധരിപ്പിച്ചാണെന്ന വിവരം പുറത്തുവന്നു. നെടുങ്കïം താലൂക്ക് ആശുപത്രിയിലെ അസി. സര്ജന് ഡോ. വിഷ്ണു മോഹനാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."