കിസാന്‍ മാര്‍ച്ച്; യു.പിയില്‍ അഖിലേഷ് യാദവ് കസ്റ്റഡിയില്‍
ലഖ്നൗ: യു.പിയില്‍ കര്‍ഷക സമരത്തിനിടെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ലഖ്നൗവിലെ തന്റെ വസതിക്ക് മുന്‍പില്‍ നടന്ന ധര്‍ണയിരിക്കുന്നതിനിടെയായിരുന്നു അഖിലേഷ് യാദവിനെ പൊലിസ് കസറ്റഡിയിലെടുത്തത്. നേരത്തെ പൊലിസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയും വീട്ടിലേക്കുള്ള റോഡ് അടയ്ക്കുകയും ചെയ്തിരുന്നു. ഉച്ചയോടെ പാര്‍ട്ടി പ്രവര്‍ത്തരോടൊപ്പമെത്തിയ അശിലേഷ് യാദവ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും പ്രതിഷേധവുമായി മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ പൊലിസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. തുര്‍ന്ന് അല്‍പസമയത്തിനകം പൊലിസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.പിയില്‍ കിസാന്‍ മാര്‍ച്ച് നടത്തുമെന്ന് നേരത്തെ തന്നെ അഖിലേശ് യാദവ് അറിയിച്ചിരുന്നു. കിസാന്‍ മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
കനൗജിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തുടങ്ങവേയായിരുന്നു പൊലീസ് നടപടി. തുടര്‍ന്ന് എക്കോഗാര്‍ഡനിലേക്ക് അയച്ച അഖിലേഷ് അവിടെ കസ്റ്റഡിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പൊലിസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ്വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. യു.പിയിലെ വിവിധയിടങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവരികയാണ്. പൊലിസിന് വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിടാം. അവര്‍ക്ക് ഞങ്ങളുടെ വാഹനം തടയാം. പക്ഷേ മാര്‍ച്ച് ഞങ്ങള്‍ നടത്തിയിരിക്കുമെന്നായിരുന്നു കസ്റ്റഡിയിലാകുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് അഖിലേഷ് യാദവ് വീടിന് മുന്‍പില്‍ കര്‍ഷകര്‍ നടത്തുന്ന ധര്‍ണയില്‍ ഇരുന്ന് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."