വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ആവശ്യം: പി. കരുണാകരന്‍ എം.പി
കാസര്‍കോട്: വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം കൂടുതല്‍ ആവശ്യമാണെന്ന് പി. കരുണാകരന്‍ എം.പി. ജില്ലാ പഞ്ചായത്തുകള്‍ നല്‍കുന്ന തുകയ്‌ക്കൊപ്പം ജനങ്ങളുടെ ഭാഗത്തുനിന്നു കൂടി സഹായങ്ങള്‍ ഉറപ്പായാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജനകീയ കൂട്ടായ്മയുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. ഇത്തരം ജനകീയ കൂട്ടായ്മയോടെ പദ്ധതി വിഹിതം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ കാസര്‍കോട് ജില്ല മുന്നിലാണ്.
ഉദ്യോഗസ്ഥരുടെ കുറവ് ഉള്‍പ്പെടെ പല മേഖലകളിലും ജില്ല പിന്നിലാണെങ്കിലും പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ജില്ല. കാസര്‍കോടിന് 33 വയസുതികഞ്ഞ അവസരത്തില്‍ ഈ നേട്ടം അഭിമാനകരമാണ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ഉണ്ടെങ്കിലും കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ അതിനനുസരിച്ചുള്ള നിക്ഷേപമുണ്ടാകുന്നില്ല. ഈ അവസരത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിക്ഷേപക സംഗമത്തിനുള്ള നീക്കം അഭിനന്ദനാര്‍ഹമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് വികസന രേഖ എം.പി പ്രകാശനം ചെയ്്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ ജില്ലാ പഞ്ചായത്ത് നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വ്യവസായ മേഖല, കാസര്‍കോട്് ചേമ്പര്‍ ഓഫ് കോമേഴ്‌സ്, എം.പി, എം.എല്‍.എമാര്‍ തുടങ്ങി എല്ലാ മേഖലകളുടെയും സഹായത്തോടെയാണ് നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, അംഗങ്ങളായ എ.പി ഉഷ, ഹര്‍ഷാദ് വോര്‍ക്കാടി, ഡോ. സി. തമ്പാന്‍, പി.നന്ദകുമാര്‍, വി.വി ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."