ചൈനക്കെതിരേയുള്ള ടീമിനെ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍
ന്യൂഡല്‍ഹി: ഏഷ്യാകപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ചൈനയുമായി ഇന്ത്യ നടത്തുന്ന സൗഹൃദ മത്സരത്തിനുള്ള 31 അംഗ ടീം പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങള്‍ ടീമില്‍ ഇടംനേടി. വരുന്ന ഇന്റര്‍നാഷനല്‍ ബ്രേക്കിലാണ് ഇന്ത്യ ചൈനയെ നേരിടാനൊരുങ്ങുന്നത്. ഇന്ത്യ അടുത്ത കാലത്ത് കളിച്ച ഏറ്റവും വലിയ മത്സരവും ഇതാകും.
ഏഷ്യാകപ്പിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് ഇന്ത്യ ചൈനയുമായി സൗഹൃദ മത്സരം ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ 13ന് ചൈനയിലാണ് മത്സരം നടക്കുന്നത്. കോണ്സ്റ്റന്റൈന് പ്രഖ്യാപിച്ച 31 അംഗ ടീമില്‍ മലയാളികളായി രണ്ട് പേര് മാത്രമാണുള്ളത്. ഡിഫന്‍ഡര്‍ അനസ് എടത്തൊടികയും, ഇന്ത്യക്കായി സാഫ് കപ്പില്‍ കളിച്ച ആഷിഖ് കുരുണിയനുമാണ് മലയാളി സാന്നിധ്യങ്ങള്‍. സുനില്‍ ഛേത്രി, ജെജെ, സന്ദേശ് ജിങ്കന് തുടങ്ങി പ്രമുഖരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്.
ടീം: ഗോള്‍കീപ്പര്‍: ഗുര്‍പ്രീത്, വിശാല്‍, അമ്രീന്ദ്ര, കരണ്‍ജിത്.
ഡിഫന്‍സ്: പ്രിതം കോട്ടാല്‍, സര്‍തക്, ദവിന്ദര്‍, സന്ദേഷ് ജിങ്കന്, അനസ് എടത്തൊടിക, സലാം രഞ്ജന്‍, സുഭാഷിഷ്, നാരായണ്‍. മിഡ്ഫീല്‍ഡ്: പ്രണോയ്യ്, റൗളിംഗ്, ജെര്‍മന്‍പ്രീത്, സൗവിക് ചക്രബര്‍ത്തി, വിനീത് റായ്, ഉദാന്ത സിങ്,, നിഖില്‍, ഹാളിചരണ്‍ നന്സാരി, ബികാഷ്, ആഷിഖ് കുരുണിയന്, ലാല്റിയന്സുവാല, ധന്പാല്.
ഫോര്‍വേഡ്: ബല്‍വന്ത്, സുനില്‍ ഛേത്രി, ജെജെ, ഫറൂഖ്, സുമിത് പസി, മന്‍വീര്‍ സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."