കൊലപാതക പരമ്പരയിലൂടെ പ്രകോപനം സൃഷ്ടിക്കാന്‍ ബി.ജെ.പി- കോണ്‍ഗ്രസ് ശ്രമം: സി.പി.എം
തിരുവനന്തപുരം: കൊലപാതകപരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാന്‍ ബി.ജെ.പി-കോണ്‍ഗ്രസ് ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റില്‍ നിന്ന് അംഗത്വമെടുത്തയാളാണ് കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ കൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സി.പി.എം പ്രവര്‍ത്തകനാണ് മണിലാല്‍.
കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ്മുഹമ്മദ്, മിഥിലാജ് എന്നിവരെ ഓഗസ്റ്റില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസുകാരാണ്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സി.പി.എം തൃശൂര്‍ പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമായ സനൂപ് ആര്.എസ്.എസ് കൊലക്കത്തിക്ക് ഇരയായത്.
കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബി.ജെ.പി - കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണമെന്നും തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണെന്നും സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."