കുഷ്ഠരോഗനിര്‍ണയ പ്രചാരണ കാംപയിന് രïാംഘട്ടം ഓഗസ്റ്റ് 14 മുതല്‍
തിരുവനന്തപുരം: അശ്വമേധം കുഷ്ഠരോഗനിര്‍ണയ പ്രചാരണ കാംപയിന് രണ്ടാംഘട്ടം അടുത്തമാസം 14ാം തിയതി മുതല്‍ 27ാം തിയതി വരെ സംഘടിപ്പിക്കാന്‍ തീരുമാനമായി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എട്ട് ജില്ലകളിലാണ് അശ്വമേധം രണ്ടാംഘട്ടം സംഘടിപ്പിക്കുന്നത്.
2018ല്‍ നടത്തിയ അശ്വമേധം കാംപയിന്റെ ആദ്യ ഘട്ടത്തില്‍ ഈ എട്ട് ജില്ലകളില്‍ 194 കുഷ്ഠരോഗ ബാധിതരെയും രണ്ടാംഘട്ടത്തില്‍ ശേഷിച്ച ആറ് ജില്ലകളില്‍ 41 കുഷ്ഠരോഗ ബാധിതരെയും കണ്ടെത്തി ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നു.
ഒരു പുരുഷ വളണ്ടിയറും ഒരു ആശാ,വനിതാ വളണ്ടിയറും ഉള്‍പ്പെടുന്നതാണ് അശ്വമേധം ടീം. മൈക്രോ പ്ലാന്‍ അനുസരിച്ച് ഈ സംഘം 14 ദിവസം കൊണ്ട് അവരവര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും സംശയമുള്ളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി,സി.എച്ച്.സികളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു.
കൂടാതെ ഈ ക്യാംപയിനിലൂടെ റഫര്‍ ചെയ്തുവരുന്ന രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
നീതി, വിദ്യാഭ്യാസം, വനിതാശിശുക്ഷേമ വകുപ്പ്, തൊഴില്‍, ട്രൈബല്‍ എന്നീ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ, ഐ.എ.ഡി.വി.എല്‍, ക്യു.പി.എം.പി.എ., നെഹ്റു യുവകേന്ദ്ര, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ് ഈ ക്യാംപയിന് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."