കേജ്‌രിവാള്‍ തടങ്കലിലല്ല; വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷമുള്ള വിശ്രമത്തിലെന്ന് ബി.ജെ.പിയുടെ പരിഹാസം
ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിനു പിന്നാലെ കെജ്രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയെന്ന ആരോപണത്തിനുപിന്നാലെ
രൂക്ഷവിമര്‍ശവുമായി ഡല്‍ഹി ബി.ജെ.പി.
ഡല്‍ഹി മുഖ്യമന്ത്രി വീട്ടുതടങ്കലില്‍ അല്ലെന്നും കഴിഞ്ഞ രാത്രിയില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനാല്‍ വീട്ടില്‍ വിശ്രമിക്കുകയാണെന്നും തിങ്കളാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുന്ന ബി.ജെ.പിയുടെ മേയര്‍മാരെയും കൗണ്‍സിലര്‍മാരെയും കാണാതിരിക്കാനുള്ള കെജ്രിവാളിന്റെ നാടകമായിരുന്നു അതെന്ന് അവര്‍ ആരോപിച്ചു.
ബി.ജെ.പി. ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് ഇന്നലെ മുതല്‍ കെജ്രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. മുനിസിപ്പാലിറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട 13,000 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ സമരം. മീനാക്ഷി ലേഖി എം.പി. ട്വീറ്റ് ചെയ്തു.
ഡല്‍ഹി ബി.ജെ.പി വൈസ് പ്രസിഡന്റ് ഹര്‍ഷ് മല്‍ഹോത്ര, നിരവധി വനിത കൗണ്‍സിലര്‍മാര്‍ എന്നിവരും മേയര്‍മാരുടെ സംഘത്തിന് ഒപ്പമുണ്ടായിരുന്നു.
https://twitter.com/MLekhiOffice/status/1336200618562658305
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."