HOME
DETAILS
MAL
സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നു: എ.പി അനില്‍കുമാര്‍ എം.എല്‍.എ
backup
September 30 2018 | 04:09 AM
മഞ്ചേരി: മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എ പി അനില്‍കുമാര്‍.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പാണ്ടിക്കാട് റോഡിലെ ബസ്റ്റാന്റ് പരിസരത്തു നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേച്ചേരി ഹനീഫ അധ്യക്ഷനായി.
റഷീദ് പറമ്പന്‍, ഡിസിസി സെക്രട്ടറിമാരായ അസീസ് ചീരാന്തൊടി, ബീന ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്, നഗരസഭ ഉപാധ്യക്ഷന്‍ വി പി ഫിറോസ്, ടി പി വിജയകുമാര്‍, സുബൈര്‍ വീമ്പൂര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."