സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ യുദ്ധക്കളമായി തലസ്ഥാന നഗരി
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ തലസ്ഥാന നഗരി യുദ്ധക്കളമായി. പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്. ഒന്നാം വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.
യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് പരിസരത്ത് സ്ഥാപിച്ച എതിര്‍ പാര്‍ട്ടികളുടെ ഫ്‌ളക്‌സുകളും ബാനറുകളും കൊടികളും നശിപ്പിക്കുകയും തുടര്‍ന്ന് പരസ്പരം ആക്രമം അഴിച്ചു വിടുകയുമായിരുന്നു. കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായത്.
തുടര്‍ന്ന് പൊലിസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലിസിനു നേരെയും വ്യാപകമായ അക്രമമാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. പൊലിസിന്റെ ബാരിക്കേഡ് തകര്‍ത്താണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. അക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി.
സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷിക വേളയില്‍ ഒരു വര്‍ഷക്കാലത്തെ ജനദ്രോഹനയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടേറിയേറ്റ് ഉപരോധത്തിന് എത്തിയതായിരുന്നു ഇരുസംഘടനയുടെയും പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."