കര്‍ണാടകയില്‍ ഇന്ന് അന്തിമ യുദ്ധം: പന്ത് സ്പീക്കറുടെയും ഗവര്‍ണറുടെയും കയ്യില്‍
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ ഇന്ന് ഏതാണ്ടൊരു തീരുമാനമാവുമെന്ന് സൂചന. അതിനിടെ, കര്‍ണാടക അസംബ്ലിയുടെ മണ്‍സൂണ്‍ സെഷന്‍ ഇന്ന് ആരംഭിക്കുകയാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്താനാണ് ബി.ജെ.പി നീക്കം.
പന്ത് സ്പീക്കറുടെ കയ്യില്‍
രാജിവച്ച എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിലാണ് നിര്‍ണായകമായ നീക്കമുള്ളത്. ഇന്നലെ തന്നെ എല്ലാ എം.എല്‍.എമാരും സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നും അപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് സ്പീക്കറോടും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
ഇന്ന് ഇതുസംബന്ധിച്ച് സ്പീക്കര്‍ രമേശ് കുമാര്‍ സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പോവുകയാണ്. ഇതില്‍ സുപ്രിംകോടതിയുടെ പ്രതികരണം എന്താണെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.
എല്ലാ കണ്ണുകളും സുപ്രിംകോടതിയില്‍
എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നായിരുന്നു സ്പീക്കറുടെ ആവശ്യം. ഇന്ന് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും സ്പീക്കറുടെ നിലപാടും തുടര്‍ന്ന് സുപ്രിംകോടതിയെടുക്കുന്ന തീരുമാനവുമാണ് കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കുക.
വിമതരെ അയോഗ്യരാക്കുക
16 എം.എല്‍.എമാണ് മൊത്തം രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഇവരെ അയോഗ്യരാക്കാനായിരിക്കും സ്പീക്കര്‍ എടുക്കുന്ന തീരുമാനം. പാര്‍ട്ടി വിപ്പ് ലംഘിച്ചെന്ന ചട്ടപ്രകാരമായിരിക്കും ഇത്. എന്നാല്‍ ഇതിനു മുന്‍പേ രാജിവച്ച തങ്ങളെ അയോഗ്യരാക്കാനാവില്ലെന്ന നിലപാടിലാണ് എം.എല്‍.എമാര്‍.
ഗവര്‍ണറുടെ ഇടപെടല്‍
കര്‍ണാടകയില്‍ ഗവര്‍ണറുടെ ഇടപെടല്‍ ബി.ജെ.പിക്ക് അനുകൂലമായി മുന്‍പും ഉണ്ടായിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാം. അതിനായി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വിജുഭായ് ആര്‍ വാലയെ സമീപിച്ചിരിക്കുകയാണ് ബി.ജെ.പി. ഒപ്പം, തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാന്‍ എം.എല്‍.എമാരുടെ ലിസ്റ്റും ബി.ജെ.പി ഗവര്‍ണര്‍ക്ക് മുന്‍പില്‍ വയ്ക്കും.
[caption id="attachment_755047" align="aligncenter" width="500"] ഗവർണർ വിജുഭായ്[/caption]
രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലെന്നു തോന്നുകയോ, സുസ്ഥിര സര്‍ക്കാരില്ലെന്ന് കാണുകയോ ചെയ്താല്‍ ഗവര്‍ണര്‍ക്ക് കേന്ദ്രത്തോട്, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കാം. ഇത്തരമൊരു തീരുമാനമെടുക്കുന്നതിനു മുന്‍പ്, ജനാധിപത്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഗവര്‍ണര്‍ എല്ലാ സാധ്യതയും തേടണമെന്ന സുപ്രിംകോടതി നിര്‍ദേശമുണ്ടെങ്കിലും, അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."