നിലമ്പൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ രാത്രികാല ട്രെയിന്‍ സര്‍വിസ് ആരംഭിക്കണം: ജില്ലാ വികസന സമിതി
മലപ്പുറം: നിലമ്പൂര്‍ ഷൊര്‍ണൂര്‍ റെയില്‍വേ റൂട്ടില്‍ രാത്രികാല ട്രെയിന്‍ സര്‍വിസ് ആരംഭിക്കണമെന്നും കൂടുതല്‍ ക്രോസിങ് സ്‌റ്റേഷനുകള്‍ അനുവദിക്കണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ വൈകിട്ട് 7.30ന് ശേഷം ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്കോ എട്ടു മണിക്കു ശേഷം നിലമ്പൂരില്‍ നിന്നു ഷൊര്‍ണൂരിലേക്കോ ട്രെയിന്‍ സര്‍വിസില്ല. 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ നിലവില്‍ രണ്ടു ക്രോസിങ് സ്‌റ്റേഷനുകള്‍ മാത്രമാണുള്ളത്. ഇതു ട്രെയിനുകളുടെ വൈകിയോട്ടത്തിനും യാത്രക്കാര്‍ക്കു ദീര്‍ഘ ദൂര ട്രെയിനുകളിലേക്കുള്ള കണക്ഷന്‍ നഷ്ടമാവുന്നതിനും കാരണമാവുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
കാലവര്‍ഷക്കെടുതിയുടെ സമയത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. പ്രകൃതി ദുരന്തം മുഖേന വിളകള്‍ നഷ്ടമായ ഇന്‍ഷൂര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനു സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായി 27 കൗണ്‍സിലര്‍മാരെ കൂടി നിയമിക്കുമെന്നും ഇതോടെ ആകെ 77 സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാവുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു.
വട്ടപ്പാറയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്തി നടപടികള്‍ തുടങ്ങിയതായി യോഗത്തെ അറിയിച്ചു.
പ്രളയത്തെ തുടര്‍ന്നു സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടു ദിവസം കൂടി നല്‍കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ കലക്ടര്‍ അമിത് മീണഅധ്യക്ഷനായി. എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹീം, പി. ഉബൈദുല്ല, സി.മമ്മുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ സി.എച്ച് ജമീല, സി.കെ സുബൈദ, വി.വി ജമീല, സലീം കുരുവമ്പലം, പി.വിഅബ്ദുല്‍ വഹാബ് എം.പി യുടെ പ്രതിനിധി അഡ്വ. പി. അബൂ സിദ്ദീഖ്, സ്പീക്കറുടെ പ്രതിനിധി പി.വിജയന്‍, എ.ഡി.എം വി.രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.അബ്ദുല്‍ റഷീദ്, നിര്‍മല കുമാരി, ഡോ.ജെ.ഒ അരുണ്‍, രഘുരാജ്, ഫിനാന്‍സ് ഓഫിസര്‍ എന്‍.സന്തോഷ് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. പ്രദീപ് കുമാര്‍,ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."