പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തകനായെത്തിയ യുവാവ് അപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: പ്രളയ മേഖലയിലേക്ക് പാഞ്ഞെത്തി സ്വന്തം സുരക്ഷിതത്വം വകവെയ്ക്കാതെ നിരവധി പേരെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് അപകടത്തില്‍ മരിച്ചു.
പൂന്തുറ സ്വദേശി ജിനീഷ് ജെറോണ്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്ക് കേരള തമിഴ്നാട് അതിര്‍ത്തയില്‍ തിരുമന്നം ജങ്ഷനിലായിരുന്നു അപകടം. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു.
സുഹൃത്തിനൊപ്പം തമിഴ്നാട് ഭാഗത്തേക്ക് പോകുന്നതിനിടെ ബൈക്കില്‍ റോഡില്‍ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറിയുടെ ചക്രം കയറിഇറങ്ങി. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.കോസ്റ്റല്‍ വാറിയേഴ്സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങനൂര്‍ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. നൂറുകണക്കിനു പേരെ രക്ഷപ്പെടുത്തിയ ഈ സംഘം ദിവസങ്ങളോളം ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചിലവഴിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."