ആര്‍.ഡി.ഒയുടെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ റിസോര്‍ട്ട് നിര്‍മാണം
തൊടുപുഴ: മൂന്നാറിലെ അതീവസുരക്ഷ മേഘലകളില്‍ വീണ്ടും കൈയ്യേറ്റം വ്യാപകം.
പള്ളിവാസല്‍ വില്ലേജിലെ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകളിലാണ് ആര്‍ഡിഒയുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് സ്വകാര്യ വ്യക്തി നിര്‍മ്മാണം തുടരുന്നത്.
വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകളില്‍ കലക്ടറുടെ എന്‍ ഒ സിയില്ലാതെ നടത്തിയ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ മുന്‍ ആര്‍ഡിഒ സബിന്‍ സമീദ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആര്‍ഡിഒ സ്ഥലംമാറിയതോടെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നിര്‍മ്മാണം തുടരുകയാണ്.
പള്ളിവാസല്‍ വില്ലേജില്‍ കലക്ടറുടെ എന്‍ ഒ സിയില്ലാതെ നിര്‍മ്മാണം നടത്തിയ 100-ലധികം കെട്ടിടങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍ ഡി ഒ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.
രാഷ്ട്രീയക്കാരുടെ ഇടപെടല്‍മൂലം ആര്‍ഡിഒ മാറിയതോടെ മേഖലകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി വ്യാജരേഖകള്‍ ചമച്ച് നിര്‍മ്മാണം തുടരുന്ന റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ ജില്ലാ ഭരണകൂടവും സര്‍ക്കാരും തുടര്‍നടപടികള്‍ കൈകൊള്ളുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."