HOME
DETAILS
MAL
സ്വര്‍ണക്കടത്തു കേസ്: ഒരാളെ കൂടി കസ്റ്റംസ് പ്രതി ചേര്‍ത്തു
backup
December 10 2020 | 03:12 AM
കൊച്ചി: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഒരാളെ കൂടി പ്രതിയാക്കി കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ 24 ാം പ്രതിയാക്കിയത് മംഗലാപുരം സ്വദേശി രാജേന്ദ്ര പവാറിനെയാണ്.
ശിവശങ്കര്‍,സരിത്ത്,സ്വപ്ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റേയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ചോദ്യം ചെയ്യുന്നതിനായി പല തവണ നോട്ടിസ് നല്‍കിയിട്ടും വന്നില്ല. ഇതോടെയാണ് പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതിനിടെ സ്വര്‍ണക്കടത്തു കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എന്‍.ഐ.എ കോടതി അനുമതി നല്കി.
കേസില്‍ പത്താം പ്രതിയായ റബിന്‍സിനെ ഇന്റര്‍പോള്‍ സഹായത്തോടെ ഒക്ടോബറിലാണ് എന്‍.ഐ.എ നാട്ടിലെത്തിച്ചത്. മറ്റു പ്രതികളുടെ മൊഴികളില്‍ റബിന്‍സിന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതോടെയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."