HOME
DETAILS

അംഗീകരിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പ്രതിപക്ഷം

  
backup
May 25, 2017 | 8:09 PM

%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99


വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി അംഗീകരിച്ചത് മാനദണ്ഡങ്ങള്‍  പാലിക്കാതെയെന്ന് ആരോപണം. വികസന സെമിനാര്‍ ഉള്‍പ്പെടെയുള്ള  നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയും നീതിയുക്തമല്ലാതെയുമാണ് പദ്ധതി തയാറാക്കിയതെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ഇത് സംബന്ധിച്ച് ഉന്നത തലത്തില്‍ പരാതിയുമായി പോകുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അരക്കോടി രൂപയുടെ അഴിമതി പുറത്തായതിന്റെ രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് പ്രതിപക്ഷ  അംഗങ്ങളുടെ ഡിവിഷനുകളിലേക്ക് തുക അനുവദിക്കാതിരുന്നതെന്നും സി.പി.എം അംഗങ്ങള്‍ ആരോപിച്ചു.  ബ്ലോക്ക് സാക്ഷരതാ മിഷന് കാര്യാലയം നിര്‍മിക്കുമെന്ന് മൂന്ന് തവണ വാഗ്ദാനം നല്‍കിയ ഭരണ നേതൃത്വം ഇതിന് ഒരു രൂപ പോലും മാറ്റിവയ്ക്കാതെ ബ്ലോക്ക് കാര്യാലയം ശീതീകരിക്കാനും ലാപ്‌ടോപ്പുകള്‍ വാങ്ങാനും ആറര ലക്ഷം രൂപ നീക്കിവച്ചത് അപഹാസ്യമാണ്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന വെള്ളാമ്പുറം അങ്കണവാടിക്ക് തുക നീക്കി വെക്കാതെ മറ്റൊരു അങ്കണവാടിക്ക് 10 ലക്ഷം രൂപ വകയിരുത്തിയതും ദുരുദ്യേശത്തോടെയാണ്. ഇതെല്ലാം ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍, ജില്ലാ ആസൂത്രണ സമിതി, വകുപ്പ് മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളായ കാപ്പില്‍ ജോയി, അഡ്വ.അനില്‍ നിരവില്‍, അഡ്വ.ഷീനാ രാജന്‍, പി.ശശികുമാര്‍, ഇ.രാധാമണി എന്നിവര്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  15 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  15 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  15 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  15 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  15 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  15 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  15 days ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  15 days ago