HOME
DETAILS
MAL
കള്ളിയമ്പാറയില്‍ വീണ്ടും ആനയിറങ്ങി
backup
September 30 2018 | 06:09 AM
മുതലമട: കള്ളിയമ്പാറയില്‍ വീണ്ടും ആനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പൊറ്റക്കാട് ശ്രീധരന്റെ കൃഷിയിടത്തിലെ 27 തെങ്ങ് 6 മാവ് എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ രണ്ട് ആനകള്‍ നശിപ്പിച്ചത്. കള്ളിയമ്പാറയിലെ തന്നെ സുകുമാരന്റെ 5 കായ്ഫലമില്ലാത്ത തെങ്ങ്, പി.ചെന്താമരയുടെ 20 കവുങ്ങ്, 40 വാഴ, രാമചന്ദ്രന്റെ 10 തെങ്ങ്, 50 വാഴ എന്നിവയും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. കള്ളിയമ്പാറ മുതല്‍ പലകപ്പാണ്ടി വരെയുള്ള 3 കിലോമീറ്റര്‍ ദൂരം ഫെന്‍സിങ് സംവിധാനം ഇല്ലാത്തതിനാല്‍ ഇവിടെ ഒരാഴ്ചയിലേറെയായി ആനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കൃഷിനാശം ഉണ്ടായ തോട്ടങ്ങളില്‍ കൊല്ലങ്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.എ.സതീഷിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."