കേന്ദ്രനയം: ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണം
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ബാങ്കിങ് നയത്തിനെതിരെ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ ബാങ്കിങ് മേഖല സ്തംഭിച്ചു.
എസ്ബിടി അടക്കമുള്ള പൊതുമേഖലാ ബാങ്കുകളെ മറ്റ് ബാങ്കുകളുമായി ലയിപ്പിക്കാതിരിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, കുടിശ്ശികക്കാരുടെ പേര് വെളിപ്പെടുത്തുക, നിക്ഷേപപലിശനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുഎഫ്ബിയു നേതൃത്വത്തില്‍ പണിമുടക്ക്. ക്ലിയറിങ് ഹൗസുകള്‍ സ്തംഭിച്ചതിനാല്‍ ജില്ലയില്‍ കോടികളുടെ ചെക്കിടപാടുകള്‍ തടസ്സപ്പെട്ടു. ലീഡ് ബാങ്ക് പ്രവര്‍ത്തനവും സ്തംഭിച്ചു.
പണിമുടക്കിന്റെ ഭാഗമായി തൊടുപുഴ എസ്ബിടി പരിസരത്ത് നടന്ന ധര്‍ണ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് ഉദ്ഘാടനം ചെയ്തു.
റോയ് കെ പൗലോസ്, ടി എം സലിം, ടി ആര് സോമന്, എം മോനിച്ചന്, വി എസ് അബ്ബാസ്, ഡി ബിനില്‍, ടി എം ഹാജിറ, എം ആര് വിജയന്, പി കെ ജബ്ബാര്‍, എം കെ ലീലാമ്മ, ടി എസ് സണ്ണി, സനില്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."